കുവൈത്ത് സിറ്റി:  രാജ്യത്ത് സമ്പൂര്‍ണ്ണ കര്‍ഫ്യു പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് കോവിഡ് പ്രതിരോധ സമിതി മേധാവി. റമദാന്റെ അവസാന പത്തു ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ കര്‍ഫ്യു ഏര്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു കൊണ്ടാണ് രാജ്യത്ത് സമ്പൂര്‍ണ്ണ കര്‍ഫ്യു ഏര്‍പെടുത്തേണ്ട ആവശ്യമില്ലെന്ന് കോവിഡ് പ്രതിരോധ സുപ്രീം സമിതി ഉപദേഷ്ടാവ് ഡോ. ഖാലിദ് അല്‍ ജാറള്ള വ്യക്തമാക്കിയത്.

രാജ്യത്ത് പ്രതിരോധ കുത്തിവെപ്പ് അതിവേഗത്തിലാക്കുന്നതിലൂടെ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വിദേശി സമൂഹങ്ങള്‍ പ്രതിരോധ കുത്തിവെപ്പിനായി മുന്നോട്ട് വരണമെന്നും ഡോ. ഖാലിദ് അല്‍ ജാറള്ള അഭിപ്രായപെട്ടു.