കുവൈത്ത്: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈത്ത് (കോഡ്പാക്) മൂന്നാമത് വാര്‍ഷികമായ കോട്ടയം ഫെസ്റ്റ് 2019 ഏപ്രില്‍ 26ന് വെള്ളിയാഴ്ച വൈകിട്ടു 4 മണിമുതല്‍ അബ്ബാസിയ മറീന ഹാളില്‍ വെച്ച് നടക്കുമെന്ന് കോഡ്പാക് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ശൈഖ് സലേം അല്‍ ഹമൂദ് അല്‍ സബാ മുഖ്യാതിഥിയായി പങ്കെടുക്കുന്ന മെഗാഷോയില്‍ ചലച്ചിത്ര നടിയും നര്‍ത്തകിയുമായ രചന നാരായണന്‍കുട്ടിയുടെ നൃത്തവും ഗായകന്‍ പ്രദീപ് ബാബു,ഗായിക റിയാനാ രാജ് , റീവ മറിയ എന്നിവരുടെ ലൈവ് മ്യൂസിക്കല്‍ ഷോയും, ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍ ശശാങ്കന്‍ മയ്യനാട് , ചേക്കു രാജീവ് , ശ്യം ചാത്തന്നൂര്‍ എന്നിവര്‍ നയിക്കുന്ന കോമഡി സ്‌കിറ്റും ഉണ്ടായായിരിക്കും.പ്രവേശനം സൗജന്യമായിരിക്കും. വാര്‍ത്ത സമ്മേളനത്തില്‍ അനൂപ് സോമന്‍ , ജിയോ തോമസ് , സുമേഷ് , ആര്‍ ജി ശ്രീകുമാര്‍ , ഭൂപേഷ് ,ഡോജി മാത്യു , സിജി പ്രദീപ് എന്നിവര്‍ സംബന്ധിച്ചു.