കുവൈത്ത് സിറ്റി: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുവൈത്ത് കെ എം സി സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍, ബദര്‍ അല്‍ സമ പോളി ക്ലിനിക്കിന്റെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കുവൈത്ത് കെ എം സി സി സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് അസ് ലം കുറ്റിക്കാട്ടൂരിന്റെ  അദ്ധ്യക്ഷതയില്‍ നടന്ന ക്യാമ്പ് ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി കമല്‍ സിങ്ങ് റാതോഡ് ഉദ്ഘാടനം ചെയ്തു.

ഫര്‍വ്വാനിയ ബദര്‍ അല്‍ സമ പോളി ക്ലിനിക്കില്‍ നടന്ന ക്യാമ്പ് 200 ല്‍ അധികം കെ എം സി സി മെമ്പര്‍മാര്‍ പ്രയോജനപ്പെടുത്തി. ബദര്‍ അല്‍ സമ പോളി ക്ലിനിക്ക് ബ്രാഞ്ച് മാനേജര്‍ റസാഖ്, കെ എം സി സി ഉപദേശക സമിതി വൈസ് ചെയര്‍ മാന്‍ കെ ടി പി അബ്ദുറഹിമാന്‍, കെ എം സി സി സംസ്ഥാന ഭാരവാഹികളായ ഖാലിദ് ഹാജി, റസാഖ് അയ്യൂര്‍, മെഡിക്കല്‍ വിങ്ങ് ചെയര്‍മാന്‍ ഷഹീദ് പാട്ടിലത്ത്, മെഡിക്കല്‍ വിങ്ങ് ജനറല്‍ കണ്‍വീനര്‍ ഡോ. അബ്ദുല്‍ ഹമീദ്  പൂളക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മെഡിക്കല്‍ വിങ്ങ് ജനറല്‍ കണ്‍വീനര്‍ അബ്ദു സത്താര്‍ മോങ്ങം, ഹെല്‍പ്പ് ഡസ്‌ക്ക് ജനറല്‍ കണ്‍വീനര്‍ അജ്മല്‍ വേങ്ങര, ജില്ലാ - മണ്ഡലം ഭാരവാഹികളായ അബ്ദുല്‍ ഹമീദ് മൂടാല്‍, ഷുഹൈബ് കണ്ണൂര്‍, ഷാജഹാന്‍, ഹബീബ്, അലി മാണിക്കോത്ത്, അബ്ദു കടവത്ത്, ഷാഫി കൊല്ലം, ഷമീര്‍ വളാഞ്ചേരി എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ കെ എം സി സി സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടറി ടി ടി ഷംസു സ്വാഗതവും സംസ്ഥാന ട്രഷറര്‍ എം ആര്‍ നാസര്‍ നന്ദിയും പറഞ്ഞു.