കുവൈത്ത് സിറ്റി :കുവൈറ്റ് കേരള പ്രവാസി അസോസിയേഷന്‍ (KKPA ) രണ്ടാം ഘട്ട അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു.നോര്‍ക്ക ക്ഷേമനിധി ബോര്‍ഡ് ഡയരക്ടര്‍ അജിത് കുമാര്‍ വയല  കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകന്‍ നൈനാന്‍ ജോണിന് അംഗത്വം നല്‍കി ഉത്ഘാടനം ചെയ്തു.

പ്രസിഡന്റ് സക്കീര്‍ പുത്തെന്‍പാലത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സുശീല കണ്ണൂര്‍, രക്ഷധികാരി തോമസ് പള്ളിക്കല്‍, ട്രഷറര്‍മാരായ ബൈജു ലാല്‍ സജീവ് ചാവക്കാട്, വൈസ് പ്രസിഡന്റ് സാറാമ്മ ജോണ്‍സ്, ലീഗല്‍ അഡ്വയ്‌സര്‍ അഡ്വ. സുരേഷ്പുളിക്കല്‍, ഉപദേശകസമിതി,അബ്ദുല്‍ കലാം മൗലവി, സിറാജ്ജുദ്ധീന്‍ തൊട്ടപ്പ്, സെക്രട്ടറി വനജ രാജന്‍, ജോസ് ജോര്‍ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. 

വിനോദ് ഹരീന്ദ്രന്‍, കിരണ്‍, മേഴ്സി കുഞ്ഞുമോള്‍, ലൈല ജോര്‍ജ്, സജീവ് കുന്നുമ്മേല്‍, ബ്ലെസ്സെന്‍, പ്രിന്‍സ്, അനില്‍ ആസാദ്, അഷറഫ്, സച്ചിന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.