കുവൈത്ത്‌സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ദേശീയദിന ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു. ഫേസ്ബുക്ക് പേജ് വഴി ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ കുവൈത്ത് ഇന്ത്യന്‍ എംബസ്സി കമ്മ്യൂണിറ്റി വെല്‍ഫയര്‍ വിഭാഗം ഉദ്യോഗസ്ഥനായ മുജീബ് കൊല്ലോറത്ത് ആശംസകളര്‍പ്പിച്ചു സംസാരിച്ചു. 

കെ.ഐ.സി പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്‍മള അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ഉസ്മാന്‍ ദാരിമി പ്രാര്‍ത്ഥന നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഇല്ല്യാസ് മൗലവി നാഷണല്‍ ഡേ പ്രഭാഷണം നടത്തി. 
 
കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ശിഹാബ് മാസ്റ്റര്‍ നീലഗിരി സ്വാഗതം പറഞ്ഞു. ജ.സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി പരിപാടി ഏകോപിപ്പിച്ചു. കേന്ദ്ര നേതാക്കന്‍മാര്‍, മേഖല യൂണിറ്റ് ഭാരവാഹികള്‍, കൗണ്‍സില്‍ അംഗങ്ങള്‍,വിവിധ വിംഗ് കണ്‍വീനര്‍മാര്‍, രക്ഷിതാക്കള്‍, മറ്റു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Content Highlights: Kuwait Kerala Islamic Council