കുവൈത്ത് സിറ്റി: വിദേശികൾക്ക് ഓഗസ്റ്റ് ഒന്നുമുതൽ കുവൈത്തിലേക്ക് പ്രവേശിക്കാൻ മന്ത്രിസഭാ അനുമതി. കുവൈത്ത് അംഗീകൃത കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയവർക്കും കാലാവധിയുള്ള താമസരേഖ കൈവശമുള്ളവർക്കുമാണ് അനുമതി.


കുവൈത്ത് പ്രധാനമന്ത്രി ഷേയ്ഖ് സബാഹ് ഖാലിദ് അൽ ഹാമദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് അന്തിമ തീരുമാനം. ഇക്കാര്യം സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും മന്ത്രിസഭാ പ്രഖ്യാപനത്തിനുശേഷം മാത്രം ടിക്കറ്റ് എടുത്താൽ മതിയെന്നായിരുന്നു ഇന്ത്യൻ എംബസിയുടെ നിർദ്ദേശം. 


യാത്രക്ക് 72 മണിക്കൂർ മുമ്പ് ആർ.ടി.പി.സി.ആർ പരിശോധന നടത്തി കോവിഡ് മുക്ത സർട്ടിഫിക്കറ്റും ഹാജരാക്കണം. ഫൈസർ, മോഡേണ, ആസ്ട്രസെനക, ജാൻസൺ എന്നീ വാക്‌സിനുകളാണ് കുവൈത്ത്  ആരോഗ്യമന്ത്രാലയം അംഗീകരിച്ചിട്ടുള്ളത്.

Content Highlights: Foreigners can travel to Kuwait from August first