കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയെ തുടർന്ന് യാത്രക്കാരുടെ തിരക്കു കുറഞ്ഞ കുവൈത്ത് അന്താരാഷ്ട്ര വിമാന താവളം വീണ്ടും സജീവമായി. ഈദ് അൽ അദാ അവധിദിനങ്ങളിൽ ആയിരത്തോളം സർവീസുകളിൽ ഒരു ലക്ഷത്തോളം പേർ യാത്ര ചെയ്തതായി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അറിയിച്ചു.

ജൂലൈ 15 മുതൽ 24 വരെ 979 വിമാന സർവീസുകളിലായി 98,934 പേർ യാത്ര ചെയ്തു. കുവൈത്തിൽ നിന്നും വിവിധ രാജ്യങ്ങളിലേക്ക് 488 വിമാനങ്ങളിലായി 64,236 പേരും വിവിധ രാജ്യങ്ങളിൽ നിന്ന് കുവൈത്തിലേക്ക് 491 വിമാനങ്ങളിൽ 34,698 പേർ എത്തിയതായും അധികൃതർ വ്യക്തമാക്കി.