കുവൈത്ത്‌സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ആഗോള ട്രാന്‍സിറ്റ് കേന്ദ്രമാക്കുന്നു. വിമാനത്താവത്തിന്റെ വികസനവുമായി ബന്ധപെട്ടു 130 വിവിധ രാജ്യങ്ങളുമായി കരാറിലെത്തിയതായി കുവൈത്ത് ഡിജിസിഎ ഡയറക്ടര്‍ യൂസഫ് അല്‍ ഫൗസാന്‍ വെളിപ്പെടുത്തി. അതേസമയം കോവിഡിനു മുമ്പുള്ള സ്ഥിതിയിലേക്ക് കുവൈത്ത് വിമാനത്താവളം സജ്ജമായതായും കൂടുതല്‍ വാണിജ്യ വിമാന സെര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്നും അല്‍ ഫൗസാന്‍ വ്യക്തമാക്കി.

അതേസമയം കുവൈത്ത് വിമാനത്താവളത്തെ ആഗോള ട്രാന്‍സിറ്റ് കേന്ദ്രമാക്കാന്‍ ഒരുങ്ങിയതായും ശൈത്യകാല സീസണ്‍ ആരംഭിക്കുന്നതോടെ വിമാനത്താവളം നൂറുശതമാനം പ്രവര്‍ത്തനക്ഷമത കൈവരിക്കുമെന്നും വ്യോമയാന വകുപ്പ് അറിയിച്ചു. അതോടൊപ്പം 130ഓളം രാജ്യങ്ങളുമായി വ്യോമഗതാഗത കരാറില്‍ എത്തിയതായും കൂടുതല്‍ വിമാനക്കമ്പനികളെ സ്വാഗതം ചെയ്യുന്നതായും ഡി.ജി.സി.എ ഡയറക്ടര്‍ എന്‍ജിനീയര്‍ യൂസുഫ് അല്‍ ഫൗസാന്‍ അറിയിച്ചു.

കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് വിമാനത്താവള പ്രവര്‍ത്തനം എത്തിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായും വിമാനത്താവളത്തിലെ നാല് ടെര്‍മിനലുകള്‍ പൂര്‍ണ തോതിലുള്ള പ്രവര്‍ത്തനത്തിന് സജ്ജമായിക്കഴിഞ്ഞതായും ഡിജിസിഎ അധികൃതര്‍ അറിയിച്ചു.