കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി ഇന്ത്യന്‍ വൈവിധ്യങ്ങളുടെ പ്രദര്‍ശന നാഗരിയായി. വിവിധ രാജ്യങ്ങളിലെ സ്ഥാനാപതിമാരും കുവൈത്ത് ഉന്നത അധികൃതരും പ്രദര്‍ശനത്തിന് സന്നിഹിതരായിരുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് കുവൈത്തിലെ ഇന്ത്യന്‍ എംബസി 'മേഡ് ഇന്‍ ഇന്ത്യ'പ്രദര്‍ശനംസംഘടിപ്പിച്ചത്.

എംബസി അങ്കണത്തില്‍ തയാറാക്കിയ പ്രത്യേക തമ്പിലാണ് രണ്ടു ദിവസത്തെ പ്രദര്‍ശനം ഒരുക്കിയത്.

വിവിധ രാജ്യങ്ങളിലെ അംബാസഡരുടെയും കുവൈത്തി ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്  പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ ബിസിനസ് വളര്‍ച്ചക്കുള്ള സാധ്യതകള്‍ ഏറെയാണെന്നും വ്യാപാരം, നിക്ഷേപം, വിനോദസഞ്ചാരം തുടങ്ങിയവയുടെ നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ലഘൂകരിച്ചിട്ടുണ്ടെന്നും സ്ഥാനപതി പറഞ്ഞു.