കുവൈത്ത് സിറ്റി : കുവൈത്തില്‍ നിന്നും നാട്ടില്‍ പോയി മടങ്ങി വരാന്‍ കഴിയാത്ത ഇന്ത്യക്കാര്‍ക്കായി കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

കോവിഡ് പ്രതിസന്ധി മൂലം നാട്ടില്‍ പോയി കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് സമയത്ത് തിരിച്ചു വരാന്‍ കഴിയാതെ, തിരിച്ചുവരവ് വൈകിയത് മൂലം വിസ കാലാവധി അവസാനിക്കാറായവര്‍ ,ജോലി നഷ്ടപ്പെട്ടവര്‍ ,ജോലിയില്‍ പുനഃപ്രവേശിക്കേണ്ടവര്‍, ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തുടങ്ങിയവ ലഭിക്കാനുള്ളവര്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തില്‍ ഉള്‍പെട്ടവര്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണ് എന്ന് ഇന്ത്യന്‍ എംബസ്സി അറിയിച്ചു..

എംബസ്സിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ പട്ടിക കുവൈത്ത് സര്‍ക്കാരിന് സമര്‍പ്പിക്കുന്നതാണെന്നും,എംബസ്സിയുടെ  https://forms.gle/sExZK1GKW36BLpVz7  ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.

അതോടൊപ്പം കോവിഡ് പ്രതിസന്ധി മൂലം ദുരിതത്തിലായ ഇന്ത്യക്കാരെ സഹായിക്കുന്നതിന് എംബസ്സിയില്‍ പ്രത്യേക ഹെല്‍പ് ഡെസ്‌കും ആരംഭിച്ചതായും അറിയിപ്പില്‍ പറയുന്നു.