കുവൈത്ത് സിറ്റി :  കുവൈത്തും ഇന്ത്യയും സംയുക്തമായി നയതന്ത്ര ബന്ധത്തിന്റെ 60 താമതവാര്‍ഷികം ആഘോഷിക്കുന്നു.

ഒരു വര്‍ഷം നീളുന്ന ആഘോഷം ഇന്ത്യയും കുവൈത്തും തമ്മില്‍ തുടരുന്ന നയതന്ത്ര ബന്ധവും,കലാ. സാംസ്‌കാരിക,. വാദ്യാഭ്യാസ മേഖലകളില്‍ ഇരു രാജ്യങ്ങളും കൈവരിച്ച നേട്ടങ്ങളും ഉള്‍കൊള്ളുന്ന വൈവിധ്യമാര്‍ന്ന ആഘോഷപരിപാടികള്‍ക്കാണ് ഔദ്യോഗികമായി തുടക്കം കുറിച്ചത്.

60 താമത് വാര്‍ഷികത്തിന്റെ ഭാഗമായി വിവിധ മേഖലകളെ ഏകോപിച്ചു കൊണ്ടുള്ള യോഗങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കും.

കൂടാതെ വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിന് പുതിയ ജോയിന്റ് വര്‍ക്കിങ് ഗ്രൂപ്പുകള്‍ രൂപവത്കരിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തി