കുവൈത്ത് സിറ്റി:  കുവൈത്തിൽ വിസ കാലാവധി കഴിഞ്ഞവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ കീഴടങ്ങണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇങ്ങനെ കീഴടങ്ങുന്നവർക്ക് സ്പോൺസറുടെ ചെലവിൽ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി പോകുന്നതിനും നിയമ നടപടികൾ ഒഴിവാക്കി ശരിയായ വിസയിൽ രാജ്യത്തേക്ക് മടങ്ങി വരുന്നതിനും അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കുന്നു.

താ​മ​സ​നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്താ​നാ​യു​ള്ള പ​രി​ശോ​ധ​ന തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് കാ​മ്പ​യി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന പൊ​തു​സു​ര​ക്ഷ വി​ഭാ​ഗം അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ ഫ​റാ​ജ് അ​ൽ സൗ​ബി താ​മ​സ​രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത വി​ദേ​ശി​ക​ൾ അ​ടു​ത്തു​ള്ള പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ഹാജരകണമെന്ന് അധികൃതർ അറിയിച്ചത്.