കുവൈത്ത് സിറ്റി: മലയാളികള്‍ താമസിക്കുന്ന ജിലീബ് ഷുയൂഖ് പ്രദേശം കേന്ദ്രീകരിച്ച് വിദേശികളില്‍ നിന്നും പണം തട്ടുന്ന ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന് പിടിയിലായി. പോലീസ് യൂണിഫോമില്‍ സിവില്‍ ഐ.ഡി പരിശോധിക്കാനെന്ന വ്യാജേനെയാണു ഇയാള്‍ വിദേശികളെ ഭീഷണിപ്പെടുത്തി പണവും വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കിയത്.
വിദേശികള്‍ താമസിക്കുന്ന ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ചും തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
ഫര്‍വാനിയ പോലീസില്‍ ഇയാള്‍ക്കെതിരെ നിരവധി പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് അബ്ദുല്ല മുബാറക് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്.
മോഷ്ടിച്ച വാഹനം ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.ആഭ്യന്തര മന്ത്രാലയത്തിലെ ഫോറന്‍സിക് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണു പ്രതി. ചോദ്യം ചെയ്യലില്‍ നിരവധി വിദേശികളില്‍ നിന്നും ഭീഷണിപ്പെടുത്തി പണം തട്ടിയതായി ഇയാള്‍ കുറ്റസമ്മതം നടത്തി.