കുവൈത്ത്സിറ്റി : വരുമാന വിതരണ അസന്തുലിതത്വമുള്ള ജി.സി.സി. രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് മൂന്നാമത്: 2018 ൽ 80.9 ശതമാനമാണ് കുവൈത്തിന്റെ വരുമാന വിതരണ അസന്തുലിതത്വ നിരക്ക്. സ്വിറ്റ്സർലൻഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന ജിനി റിപ്പോർട്ടനുസരിച്ച് യഥാക്രമം സൗദി അറേബ്യ, യു.എ.ഇ. കുവൈത്ത്, ഒമാൻ, ഖത്തർ, എന്നിങ്ങനെയാണ് ജി.സി.സി. രാജ്യങ്ങളുടെ അസന്തുലിതത്വ പട്ടിക. ബഹ്റൈനെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

അറബ് മേഖലയിൽ ഖത്തറാണ് വരുമാനവിതരണത്തിൽ സന്തുലിത രാജ്യങ്ങളുടെ പട്ടികയിൽ പ്രഥമ സ്ഥാനത്ത്‌.

അസന്തുലിതത്വം നിലനിൽക്കുന്ന അറബ് രാജ്യങ്ങളുടെ പട്ടികയിൽ ഈജിപ്താണ് മുന്നിൽ. ലോകരാജ്യങ്ങളുടെ പട്ടികയിൽ ഈജിപ്ത് നാലാമതാണ്. 95.5 ശതമാനത്തോടെ യുക്രൈനാണ് ലോകരാജ്യങ്ങളുടെ പട്ടികയിൽ പ്രഥമ സ്ഥാനത്ത്‌.

81.4 ശതമാനവുമായി അമേരിക്ക ലോകരാജ്യങ്ങൾക്കിടയിൽ അറബ് രാഷ്ട്രങ്ങൾക്കൊപ്പമാണ്.

ലോകബാങ്കിന്റെ അംഗീകാരത്തോടെ 1912 ൽ സ്ഥാപിതമായ പൗരരുടെ ദേശീയ വരുമാന വിതരണ പഠനം നടത്തുന്ന ജിനി കോയ്‌ഫിഷ്യന്റ് ഈ രംഗത്തെ മികവുറ്റ സൂചികയാണ്.