കുവൈത്ത് സിറ്റി :കുവൈത്തില്‍ പിസിആര്‍ ടെസ്റ്റുകള്‍ സൗജന്യമാക്കി.വിദേശ രാജ്യങ്ങളില്‍ നിന്നും കുവൈത്തില്‍ എത്തിച്ചേരുന്ന യാത്രക്കാര്‍ക്കു പിസിആര്‍ ടെസ്റ്റുകള്‍ക്ക് ഈടാക്കിയിരുന്ന ചാര്‍ജ് താത്കാലികമായി നിര്‍ത്തിവെച്ചു.
ഇതനുസരിച്ചു കുവൈത്ത് അന്താരാഷ്ട്ര വിമാനതാവളം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ പുതിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പിസിആര്‍ ടെസ്റ്റുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ വിമാന കമ്പനികള്‍ക്ക് അനുവാദമില്ല.
മന്ത്രിസഭാ തീരുമാനമാനുസരിച്ച് പിസിആര്‍ ടെസ്റ്റുകള്‍ക്കും, കൂടാതെ ജനുവരി 17 മുതല്‍ ആരംഭിക്കുന്ന ക്വാറന്റീന്‍ ചെലവുകള്‍ക്കും, വിമാന കമ്പനികള്‍ ഈടാക്കുന്ന ചാര്‍ജുകളും താത്കാലികമായി മരവിപ്പിച്ചിരിക്കയാണ്.