കുവൈത്ത് സിറ്റി: കുവൈത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു വിദേശ ജനസംഖ്യയില്‍ 1.8 ശതമാനം കുറവുണ്ടായതായി റിപ്പോര്‍ട്ട്.നിലവില്‍ രാജ്യത്ത് 31.5 ലക്ഷം വിദേശികളാണ് തുടരുന്നത്.

പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (PACI) പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ചു കുവൈത്തിലെ മൊത്തം ജനസംഖ്യ 2021 ജൂണ്‍ അവസാനത്തോടെ 4.63 ദശലക്ഷത്തിലെത്തി.

2020  നെ അപേക്ഷിച്ച്  2021 ല്‍ ജനസംഖ്യ ഏകദേശം 0.9% കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാകുന്നത്.രാജ്യത്തെ സ്വദേശികള്‍ ഏകദേശം 1.47 ദശലക്ഷമാണ്.
രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ സ്വദേശികളുടെ എണ്ണം 31.3% ല്‍ നിന്ന് ഏകദേശം 31.8% ആയി ഉയര്‍ന്നു. 

അതേസമയം  രാജ്യത്തെ വിദേശികളുടെയും  ബിദൂനികളുടെയും എണ്ണം മൊത്തം ജനസംഖ്യയുടെ 69.2 ശതമാനമാണ്. 2021 ജൂണ്‍ അവസാനം വരെയുള്ള കണക്കുകള്‍ അനുസരിച്ചുകുവൈത്തിലെ ആകെ ജന സംഖ്യ 4.63 ദശ ലക്ഷമാണ്. ഇതില്‍ 1.47 ദശലക്ഷം സ്വദേശികളും 3.15 ദശ ലക്ഷം വിദേശികളുമാണ്.