kuwait
കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് ജാബിര്‍ അല്‍ മുബാറക്
അല്‍ ഹമദ് അല്‍ സബ

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ദുരിതം വിതച്ച് പെയ്ത മഴയില്‍ രാജ്യത്തിന് ഏകദേശം 300 മില്യന്‍ ദിനാറിന്റ  നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്.  

രാജ്യത്തെ വിവിധ സര്‍ക്കാര്‍  വകുപ്പുകളിലെ   സാമ്പത്തിക വിദഗ്ധരുടെയും, സാങ്കേതിക വിദഗ്ദ്ധരായ  എഞ്ചിനീയര്‍മാരുടെയും, ഇന്‍ഷുറന്‍സ് പ്രതിനിധികളുടെയും, റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മഴക്കെടുതിയില്‍ രാജ്യത്തിനുണ്ടായ ഏകദേശ നഷ്ടം കണക്കാക്കിയത്.

ഏകദേശം 300 മില്യന്‍ ദിനാറിന്റെ  നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യം മോശമായാല്‍ വരും ദിവസങ്ങളില്‍,  നാശനഷ്ട നിരക്ക് വര്‍ധിക്കുമെന്നാണ് സൂചന.

അടിസ്ഥാന സൗകര്യങ്ങള്‍, പൊതു സൗകര്യങ്ങള്‍, സ്വകാര്യ സ്വത്തുക്കള്‍ എന്നിവയിലുണ്ടായ നഷ്ടവും, പരോക്ഷമായ നഷ്ടങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നതായി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. വീടുകളുടം സ്വത്തുക്കളും നഷ്ടമായവര്‍ക്കുള്ള അര്‍ഹമായ നഷ്പരിഹാരം നല്‍കുമെന്ന് അധികൃതര്‍ വിശദീകരിച്ചു.

ഇത് സംബന്ധിച്ചു വ്യക്തമായ കണക്കെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം,  വ്യക്തികള്‍ക്കുണ്ടായ നാശ നഷ്ടങ്ങള്‍ക്ക് സാമ്പത്തിക പരിഹാരം നല്‍കുമെന്ന് കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് ജാബിര്‍ മഹ മുബാറക് മഹ ഹമദ് അല്‍ സബ അറിയിച്ചു. സബാനിലെ ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്തിലെത്തിയ പ്രധാന മന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ദുരിതം നേരിട്ടവര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം നല്‍കുമെന്നാണ് പ്രധാനമമന്ത്രി വ്യക്തമാക്കിയത്.