കുവൈത്ത് സിറ്റി :  കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് റദ്ദാക്കിയ ഇന്ത്യയടക്കമുള്ള അഞ്ച് രാജ്യങ്ങളുടെ കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും പ്രശ്‌നം മന്ത്രിസഭാ സുപ്രീം കോണ്‍സിലിന്റെ പരിഗണയിലാണെന്നും ഡി ജി സി എ .

ഓഗസ്റ്റ് ഒന്നു മുതല്‍ കുവൈത്തിലേക്ക് വിദേശികള്‍ക്കു പ്രവേശന അനുമതി നല്‍കിയതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രതിദിന യാത്രക്കാരുടെ എണ്ണം 5,000 മായി വര്‍ധിപ്പിക്കുന്നതിന് കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ്‌ന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുന്നതായി ഡി ജി സി എ ഡയറക്ടര്‍ ജനറല്‍ യൂസഫ് അല്‍ ഫൗസാന്‍ അറിയിച്ചു.

കുവൈത്തില്‍ കാലാവധിയുള്ള താമസ രേഖ ഉള്ളവരും കുവൈത്ത് അംഗീകൃത കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കുമാണ് പ്രവേശന അനുമതി എന്നും അദ്ദേഹം വ്യക്തമാക്കി.
അതോടൊപ്പം യാത്രക്കാര്‍ വിമാനത്താവളത്തില്‍ പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും, കൂടാതെ പി സി ആര്‍ പരിശോധന വീണ്ടും വിമാനത്താവളത്തില്‍ നടത്തുകയും വേണം.