കുവൈത്ത് സിറ്റി :  കുവൈത്തില്‍ യാത്രക്ക് മുന്‍കൂട്ടി ബുക്ക് ചെയ്ത യാത്രക്കാരുടെ റിസര്‍വേഷന്‍ റദ്ദാക്കുന്ന വിമാന കമ്പനികള്‍ക്കെതിരെ നിയമ നടപടിയുണ്ടാകും.
വിമാന കമ്പനികള്‍ അമിത ബുക്കിങ് സ്വീകരിക്കുകയും പിന്നീട് ചില യാത്രക്കാരുടെ റിസര്‍വ് ചെയ്ത ടിക്കറ്റ് റദ്ദാക്കിയാല്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് എയര്‍ ട്രാന്‍സ്പോര്‍ട് വിഭാഗം ഡയറക്ടര്‍ അബ്ദുല്ല അല്‍ രാജി അറിയിച്ചു.

യാത്രക്കാരുടെ ടിക്കറ്റ് റിസര്‍വേഷന്‍ റദ്ധാക്കുന്നത് എയര്‍ ട്രാന്‍സ്പോര്‍ട് നിര്‍ദേശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
പരാതിക്കാരായ യാത്രക്കാര്‍ യാത്രാ ടിക്കറ്റ് പണമടച്ച രസീത്, പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകള്‍ സഹിതം ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ പരാതി സമര്‍പ്പിക്കണമെന്നും, അന്വേഷണം നടത്തി കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.