കുവൈത്ത് സിറ്റി : കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ നവീകരിച്ച ഫീച്ചറുകളോടെ കുവൈത്ത് ഫൈന്‍ഡര്‍ ആപ്പിന്റെ പുതിയ പതിപ്പ് പുറത്തിറക്കി.
കുവൈത്തിലെ സ്ഥലങ്ങള്‍, പ്രധാനപ്പെട്ട മേഖലകള്‍ എന്നിവ തിരയാനും ദിശ അറിയാനും സഹായിക്കുന്നതിന് 2013ല്‍ ഗൂഗിള്‍ മാപ്പ് പോലെ പി സി ഐ പുറത്തിറക്കിയ ആപ്ലിക്കേഷനാണ് ഫൈന്‍ഡര്‍ ആപ്പ്.
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇപ്പോള്‍ പുതിയഫീച്ചേഴ്‌സുകളും സംവിധാനങ്ങളും ഉള്‍പ്പെടുത്തിഫൈന്‍ഡര്‍ ആപ്പിന്റെ പുതിയ വേര്‍ഷന്‍ അവതരിപ്പിച്ചിരിക്കുന്നത്.
സ്മാര്‍ട്ട് ഡിവൈസുകളിലും കംപ്യൂട്ടറിലും സപ്പോര്‍ട്ട് ചെയ്യുന്ന തരത്തിലാണ് പുതിയ പ്രത്യേകതകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നു പബ്ലിക്ക് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മുസാദ് അല്‍ അസൂസി വ്യക്തമാക്കുന്നു.