കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധി മൂലം വിദേശികള്‍ക്കു വീണ്ടും പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതോടെ രാജ്യത്ത് ഇന്നലെയും ഇന്നുമായി എത്തിയ വിമാനങ്ങളില്‍ എത്തിയ യാത്രക്കാര്‍ വിരലിലെന്നാവുന്നവര്‍ മാത്രം. കുവൈത്ത് അന്തരാഷ്ട്ര വിമാന താവളത്തിലെ പ്രവേശന ഹാള്‍ ഏകദേശം ശൂന്യമായിരുന്നു. ഇതു മൂന്നാം തവണയാണ് കോവിഡ് പ്രതിസന്ധി മൂലം വിദേശികള്‍ക്കു പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നത്.
കഴിഞ്ഞ ദിവസം ദുബായില്‍ നിന്നും ജിദ്ദയില്‍ നിന്നും എത്തിയ രണ്ടു വിമാനങ്ങളിലായി അഞ്ചു സ്വദേശികളാണുണ്ടായിരുന്നത്. അതേസമയം അമേരിക്കയില്‍ നിന്നും ദമ്മാം വഴി എത്തിയ വിമാനത്തില്‍ ഒരു സ്വദേശി യാത്രക്കാരന്‍ മാത്രം.
എന്നാല്‍ പുതിയതായി 33 രാജ്യങ്ങളെ കൂടി ഹൈ റിസ്‌ക് രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പെടുത്തിയതോടെ, ആകെ 68 രാജ്യങ്ങള്‍ക്കാണ് കുവൈത്തിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇന്ത്യ ഉള്‍പ്പെടയുള്ള 35 രാജ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
അതേസമയം ഇടത്താവളങ്ങള്‍ വഴി കുവൈത്തിലെത്താന്‍ ശ്രമിച്ച മലയാളികളടക്കം നിരവധി വിദേശികളാണ് ഇടത്താവളങ്ങളില്‍ കുടുങ്ങിയിരിക്കുന്നത്.
Content Highlights: Kuwait extends ban on entry for non-citizens