കുവൈത്ത് സിറ്റി: രാജ്യത്ത് പരിസ്ഥിതിക്ക് ഹാനികരമാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ കടുത്ത ശിക്ഷ നടപ്പിലാക്കാന്‍ തീരുമാനം. കടല്‍ കര വ്യോമ പരിസ്ഥിതി നാശം വരുത്തുന്നവര്‍ക്കെതിരെ  50,000 ദിനാര്‍ വരെ പിഴയും 3 വര്‍ഷം തടവും ശിക്ഷ ലഭിക്കുമെന്ന്  പരിസ്ഥിതി പൊതു അതോറിറ്റിയുടെ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഷെയ്ഖ് അല്‍ ഇബ്രാഹിം മുന്നറിയിപ്പ് നല്‍കി.

ഉള്‍ക്കടലിലും തീരപ്രദേശത്തും പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ചിലര്‍ ഏര്‍പ്പെടുന്നതായി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

നിലവില്‍ കടലില്‍ മത്സ്യബന്ധനത്തിന് ഉള്‍പ്പെടെ പല ഉപാധികളുമുണ്ട്. ലൈസന്‍സ് ഇല്ലാതെയുള്ള മത്സ്യബന്ധനം നിയമവിരുദ്ധമാണ്, കൂടാതെ 
ചില പ്രത്യേകയിനം മത്സ്യം പിടിക്കുന്നതിനും വിലക്കുണ്ട്,. അതോടൊപ്പം നിരോധിത ഉപകരണങ്ങള്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കാന്‍ പാടില്ല.

അതിടൊപ്പം കരയില്‍ വാഹനങ്ങള്‍ക്ക് നിരോധനമുള്ള പ്രദേശങ്ങളില്‍ നിയമം ലംഘിക്കുന്നതും മാലിന്യങ്ങള്‍ തള്ളുന്നതും ശിക്ഷാര്‍ഹമാണ്.
എന്നാല്‍ രാജ്യത്ത് നിലവിലുള്ള പരിസ്ഥിതി നിയമങ്ങള്‍ ലംഘിക്കപ്പെടാതിരിക്കാന്‍ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും,അതിന്റെ ഭാഗമായുള്ള മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കാനായി പല മാര്‍ഗങ്ങളും അതോറിറ്റി സ്വീകരിക്കുമെന്നും പബ്ലിക് അതോറിറ്റിവ്യക്തമാക്കുന്നു.