കുവൈത്ത് സിറ്റി : കുവൈത്തില്‍ തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പ്രാര്‍ത്ഥനയില്‍ മുഴുകി വിശ്വാസികള്‍ ഈദ് അല്‍ അദ ബലി പെരുന്നാളിനെ വരവേറ്റു.

ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശം മത പണ്ഡിതന്മാര്‍ വിളംബരം ചെയ്ത് കുവൈത്തിലെ 261 പള്ളികളിലും 32 പൊതു മൈതാനങ്ങളിലും വിശ്വാസികള്‍ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചു.
ജീവിത വിശുദ്ധി മുറുകെ പിടിച്ചു സമാധാനത്തിന്റെ പ്രചാരകര്‍ ആകുന്നതിനു പെരുന്നാള്‍ ഖുതുബകളില്‍ മത പണ്ഡിതന്മാര്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു.

രാജ്യത്തെ വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും അതിരാവിലെ 5.16 ന് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചു.കോവിഡ് പ്രതിസന്ധിക്കിടയിലും കൃത്യമായി കോവിഡ് പ്രോട്ടോക്കാളും, ആരോഗ്യ സുരക്ഷാ മാനദന്ധങ്ങളും പാലിച്ചു കൊണ്ടാണ് ഇത്തവണ ഈദ് നമസ്‌കാരം നിര്‍വഹിച്ചത്.