കുവൈത്ത് സിറ്റി :  കുവൈത്ത് ദിനാര്‍ ലോകത്തെ ഏറ്റവും ശക്തമായ കറന്‍സിയായി തെരെഞ്ഞെടുത്തു.ഗുഡ് റിട്ടേണ്‍സ് വെബ്‌സൈറ്റ്  പുറത്തു വിട്ട പട്ടികയില്‍ 180 ഓളം രാജ്യങ്ങളില്‍ നന്നും കുവൈത്ത് ദിനാര്‍ ലോകത്തെ ഏറ്റവും മൂല്യമുള്ള കറന്‍സിയായി തെരെഞ്ഞെടുത്തു.

കുവൈത്ത് ദിനാറിന്റെ ഡോളറുമായുള്ള വിനിമ നിരക്ക് 3.32 ഡോളറാണെന്നും,  എണ്ണയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് കുവൈത്ത് ദിനാര്‍ കൂടുതല്‍ ഉപയോഗിക്കുന്നതാണ് ലോകത്തെ ഏറ്റവും ശക്തമായ കറന്‍സികളായ  യു.എസ് ഡോ ളറിനെയും, ബ്രിട്ടീഷ് പൗണ്ടിനെയും തള്ളി കുവൈത്ത് ദിനാര്‍ ഒന്നാമത്തെത്തിയത് എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഡോളറിനെക്കാളും പൗണ്ടിനെക്കാളും ഉയര്‍ന്ന വിനിമ നിരക്കുള്ള നിരവധി മറ്റു കറന്‍സികള്‍ ഉണ്ടെന്നും, കുവൈത്ത് ദിനാറിനു തൊട്ടു പിന്നില്‍ ബഹറിന്‍ ദിനാര്‍, ഒമാനി റിയാല്‍,ജോര്‍ഡനിയന്‍ ദിനാര്‍ എന്നീ കറന്‍സികള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നതയും വെബ്‌സൈറ്റ് റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.