കുവൈത്ത് സിറ്റി : കുവൈത്ത് വിദ്യാഭ്യാസ മേഖല സുരക്ഷയില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത്. അഭിമാനകരമായ നേട്ടം കൈവരിച്ചതായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സലാ ദബ്ഷയാണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്‌കൂളുകളില്‍ സുരക്ഷയും ക്രമസമാധാനവും നടപ്പിലാക്കുന്നതില്‍ ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മേഖലയായി കുവൈത്തിനെ തിരഞ്ഞെടുത്തതായും അദ്ദേഹം വ്യക്തമാക്കി. 

രാജ്യം വിദ്യാഭ്യാസ മേഖലക്ക് നല്‍കിവരുന്ന ശ്രദ്ധേയമായ മുന്‍ഗണനയും പ്രാമുഖ്യവും അടിസ്ഥാനമാക്കി വിവിധ ക്ലാസുകളില്‍ പ്രത്യേക വിഷയങ്ങളില്‍ നടത്തിയ പഠനങ്ങളാണ് കുവൈറ്റ് വിദ്യാഭ്യാസമേഖലയുടെ ഉയര്‍ച്ചക്ക് കാരണമായത്. ശാസ്ത്ര വിഷയങ്ങളില്‍  കുവൈത്ത് രണ്ടാംസ്ഥാനത്താണ്.

അതേസമയം ശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ തൊഴില്‍ സംതൃപ്തി സൂചികയില്‍ എട്ടാം സ്ഥാനത്താണ്  കുവൈത്ത്. ടൈംസ് 2019 പഠനത്തിന്റെ ഫലങ്ങള്‍ വിശകലനം ചെയ്യുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആസ്ഥാനത്തു ചേര്‍ന്ന പത്രസമ്മേളനത്തിലാണ് ദബ്ഷ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

വിദ്യാഭ്യാസ നയങ്ങളിലും സംവിധാനങ്ങളിലും കൂടുതല്‍ ശ്രദ്ധ ചെലുത്തുക, പ്രായോഗിക പാഠ്യ പദ്ധതിയുടെ ലക്ഷ്യം നേടുക, പഠനരീതികള്‍,അവയുടെ പ്രായോഗിക നേട്ടങ്ങള്‍ അവലോകനം ചെയ്യുക,അധ്യാപനവും പഠനവും മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുക, എന്നീ ഘടകങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സംവിധാനമാണ് ടൈംസ് ലക്ഷ്യമാക്കുന്നതെന്ന് ഗണിതശാസ്ത്ര  ഹസാങ്കേതിക ഉപദേഷ്ടാവു ഷേയ്ഖ്  അല്‍ ഹജ്‌റഫ്‌ടൈംസ് പഠനത്തെക്കുറിച്ച് അഭിപ്രായപെട്ടു.