കുവൈത്ത് സിറ്റി: ഐക്യരാഷ്ട്രസഭയില്‍ അറബ് ലീഗിന് സ്ഥിരാംഗത്വം ആവശ്യപ്പെട്ട് കുവൈത്ത്. കുവൈത്തിന്റെ സ്ഥിരം പ്രതിനിധി മൻസൂർ അൽ ഒത്തേബിയാണ് യുഎൻ രക്ഷസമിതിയിൽ വിഷയം അവതരിപ്പിച്ചത്. ഐ​ക്യ​രാ​ഷ്​​ട്രസ​ഭ ര​ക്ഷാ​സ​മി​തി​യി​ൽ അ​റ​ബ് ലീ​ഗി​ന് സ്ഥി​രാം​ഗ​ത്വം ന​ൽ​ക​ണ​മെന്നും, യു.​എ​ന്നി​ലെ മൂ​ന്ന് പ്ര​ധാ​ന ബോ​ഡി​ക​ളി​ലും കാ​ലാ​നു​സൃ​ത​മാ​യ പ​രി​ഷ്‌​കാ​ര​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നും കു​വൈ​ത്ത് പ്ര​തി​നി​ധി ആവശ്യപ്പെട്ടു.

യു.​എ​ൻ പൊ​തു​സ​ഭ​യി​ൽ ര​ക്ഷാ​സ​മി​തി അം​ഗ​ത്വം സം​ബ​ന്ധി​ച്ച് ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് കു​വൈ​ത്തിന്റെ സ്ഥി​രം പ്ര​തി​നി​ധി  മ​ൻ​സൂ​ർ അ​ൽ ഒത്തേബി ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച​ത്. ഗൾഫ് മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യും കെ​ട്ടു​റ​പ്പും നി​ല​നി​ർ​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക ഘ​ട​ക​മാ​ണ് അ​റ​ബ് ലീ​ഗ് എന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം 400 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ജനങ്ങളുടെയും, 22 രാ​ജ്യ​ങ്ങ​ളുടെയും  പ്രതിനിധ്യം ഉ​ള്‍ക്കൊ​ള്ളു​ന്ന അ​റ​ബ് ലീ​ഗ് യു.​എ​ൻ അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ 12 ശ​ത​മാ​ന​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​താ​യും കു​വൈ​ത്ത് പ്ര​തി​നി​ധി മൻസൂർ അൽ ഒത്തേബി വിശദീകരിച്ചു.

Content Highlights: Kuwait demands permanent membership at un security council