കുവൈറ്റ് സിറ്റി : കുവൈത്തില്‍ കര്‍ഫ്യു നിയമലംഘകര്‍ക്ക് കടുത്ത പിഴയും തടവും ശിക്ഷ. ഞായറാഴ്ച്ച വൈകിട്ട് അഞ്ചു മണി മുതലാണ് കുവൈത്തില്‍ ഭാഗിക കര്‍ഫ്യൂ പ്രാബല്യത്തിലാവുന്നത്.

രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കനത്ത സുരക്ഷാ നടപടികള്‍ കര്‍ഫ്യൂവിന്റെ ഭാഗമായി ഒരുക്കുന്നത്. ഇത് സംബന്ധിച്ചു ആഭ്യന്തര മന്ത്രാലയവും നാഷണല്‍ ഗാര്‍ഡും സംയുക്തമായിട്ടാണ് പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. 

കര്‍ഫ്യൂ സമയത്ത് ഇറങ്ങി നടക്കാനോ സൈക്കിള്‍ ഉപയോഗിക്കാനോ ആരെയും അനുവദിക്കില്ല. ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കാന്‍ പ്രത്യേക സുരക്ഷാ ടീമുകളെയും അധികൃതര്‍ നിയോഗിച്ചിട്ടുണ്ട്. കര്‍ഫ്യൂ ലംഘിച്ചാല്‍ തടവും പതിനായിരം ദിനാര്‍ വരെ പിഴ ശിക്ഷയും ഏര്‍പ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതോടെയാണ് അധികൃതര്‍ കര്‍ഫ്യൂ അടക്കമുള്ള കര്‍ശന നടപടികളിലേക്ക് കടക്കുന്നത് എന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.