കുവൈത്ത്‌സിറ്റി: കുവൈത്തില്‍ തത്കാലം കര്‍ഫ്യൂ ഏര്‍പ്പെടുത്തില്ല. തിങ്കളാഴ്ച്ച ചേര്‍ന്ന അടിയന്തിര ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം.
വൈറസ് വ്യാപന സാഹചര്യം സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് അവലോകനം ചെയ്ത മന്ത്രിസഭ തല്‍ക്കാലം കര്‍ഫ്യൂ വേണ്ടെന്നും വരും ദിവസങ്ങളിലെ സാഹചര്യം വിലയിരുത്തി ആവശ്യമെങ്കില്‍ പിന്നീട് ആകാമെന്നുമാണ് തീരുമാനിച്ചത്.
അതേസമയം, ഒത്തുകൂടലുകള്‍ തടയാനും കൊറോണ പ്രതിരോധം ഉറപ്പുവരുത്താനും കര്‍ശന നടപടികള്‍ സ്വീകരിക്കാനും ധാരണയായിട്ടുണ്ട്.