കുവൈത്ത് സിറ്റി: കുവൈത്തില്‍. 60 ശതമാനം പേര്‍ക്ക് കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്.

കോവിഡ് പ്രതിരോധ കുത്തിവെപ്പ് കാമ്പയിന് സര്‍ക്കാര്‍ പരമ പ്രാധാന്യം നല്‍കി ജനജീവിതം സാധാരണ നിലയിലേക്ക് മടക്കി കൊണ്ടുവരുന്നതിനാണ് പദ്ധതി.ഇതനുസരിച്ചു അതിവേഗം രാജ്യത്തെ 70 ശതമാനം ജനങ്ങള്‍ക്കും കുത്തിവെപ്പ് പൂര്‍ത്തിയാക്കാനാണു  ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നത്.

അതേസമയം രാജ്യത്തെ  സ്വദേശികളും വിദേശികളും ഉള്‍പ്പെടെ.59.2 ശതമാനം പേര്‍ കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയതായിട്ടാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

കൂടുതല്‍ വാക്സിനേഷന്‍ സെന്ററുകുള്‍ സജീവമാക്കുകയും  കൂടാതെ മൊബൈല്‍ യൂണിറ്റുകള്‍  പ്രത്യേകം പരിഗണന നല്‍കേണ്ട സ്ഥലങ്ങളിലെത്തി കോവിഡ് വാക്സിനേഷന്‍ ദ്രുതഗതിയില്‍. പൂര്‍ത്തിയാക്കുന്നതിനാണ് നീക്കം.

കഴിഞ്ഞ ദിവസം കുവൈത്തിലെ 33 കിലോ മീറ്റര്‍  ദൂരമുള്ള ജാബര്‍ കടല്‍പാലത്തിലും വാക്സിനേഷന്‍ കേന്ദ്രം ആരംഭിക്കുകയും 5,000 ത്തോളം പേര്‍ക്ക് പ്രതിദിനം കുത്തുവെപ്പിന് സൗകര്യം ഒരുക്കിയതും കൂടാതെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു സെന്ററുകള്‍ ആരംഭിക്കുകയും കോവിഡ് മൊബൈല്‍ യൂണിറ്റുകളും ക്യാമ്പയിനുകളും സജീവമായതോടെ അതിവേഗം കോവിഡ് കുത്തിവെപ്പ് പുരോഗമിക്കുന്നു.