കുവൈത്ത് സിറ്റി:  കുവൈത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് അതിവേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. രണ്ടു മാസത്തിനുള്ളില്‍ രാജ്യത്തെ 70 ശതമാനം ജനങ്ങള്‍ക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കുന്നതിനാണ് നീക്കം. 

ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കൂടുതല്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ തുറന്നതായും വാക്സിന്‍ എടുക്കുന്നതിനു എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പുതിയതായി 1,429 പേര്‍ക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചു. 9 കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.