കുവൈത്ത് സിറ്റി: കുവൈത്തില്‍ ശനിയാഴ്ച 691 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതര്‍ 1,36,341 ആയി.
558 പേര്‍ കൂടി ഇന്ന് രോഗ വിമുക്തരായി. 1,26,902 പേരാണ് ഇതുവരെ രോഗമുക്തരായത്. ഇന്ന് 2 പേര്‍ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 835 ആയി.
5,462 പേരെയാണ് ഇന്നു രോഗ പരിശോധനക്ക് വിധേയരാക്കിയത്. 1,006,712 പേരെയാണ് ഇതുവരെ പരിശോധിച്ചത്. നിലവില്‍ 8,604 പേരാണ് ചികിത്സയില്‍ തുടരുന്നത്. ഇവരില്‍ 111 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നതായും
ആരോഗ്യ മന്ത്രാലയം അറിയിച്ചു.