കുവൈത്ത് സിറ്റി: കുവൈത്ത് ജനസംഖ്യയുടെ 20 ശതമാനവും കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്. അതേസമയം തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരില്‍ അധികവും കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത സ്വദേശികളും വിദേശികളുമാണെന്ന് കോവിഡ് 19 വിഭാഗം ഉന്നത സമിതി മേധാവി ഡോ.ഖാലിദ് അല്‍ ജാറള്ള വെളിപ്പെടുത്തി.

ഇതിനകം രാജ്യത്ത് 8,22,000 പേര്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കി. റമദാന്‍ മാസം ആരോഗ്യ മന്ത്രാലയം അധികൃതര്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച ക്യാമ്പയിന്‍ ശക്തമാക്കിയതയും നിരവധി പേര്‍ ഇതിന്റെ ഭാഗമായി പ്രതിരോധ കുത്തിവെപ്പിനായി മുന്നോട്ട് വരുന്നുണ്ടെന്നും അല്‍ ജാറള്ള വ്യക്തമാക്കി.

ജനങ്ങളുടെ സൗകര്യാര്‍ത്ഥം രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി പുതിയ കോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.