കുവൈത്ത് സിറ്റി : കുവൈത്തില്‍ പ്രതിദിന കോവിഡ് മരണവും രോഗികളുടെ എണ്ണവും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18 കോവിഡ് മരണവും 1,226 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 

ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണം 2,211  ആയി. ആകെ കോവിഡ് കേസുകള്‍ 3,84,573 ആയി വര്‍ധിച്ചു.24 മണിക്കൂറിനിടെ 1,515 പേര്‍ കൂടി രോഗമുക്തി നേടിയതോടെ 3,65,507  പേര്‍ രാജ്യത്ത് കോവിഡ് രോഗ മുക്തരായതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.

13,631  പേരില്‍ നടത്തിയ പരിശോധനയിലാണ് 1,226 പേരില്‍ കോവിഡ് രോഗം കണ്ടെത്തിയത്. ഇതുവരെ രാജ്യത്ത് 32,24,296 സാപിളുകളാണ് പരിശോധിച്ചത്. 

8.89 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 16,855 പേരാണ്  നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍  330  പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നതയും ഡോ അബ്ദുള്ള അല്‍ സനാദ് അറിയിച്ചു