കുവൈത്ത് സിറ്റി : കുവൈത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന. ഞായറാഴ്ച 414 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,54,314. ആയി ഉയര്‍ന്നു.
ഇന്ന് കോവിഡ് ബാധിച്ച് ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ മരണം 943. പേര്‍ കൂടി രോഗമുക്തരായതോടെ രാജ്യത്ത് 1,49,007 പേര്‍ രോഗ മുക്തരായി. രാജ്യത്ത് നിലവില്‍ 4,364 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇവരില്‍ 46 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുമാണ്.
അതേസമയം വരും ദിവസങ്ങള്‍ ഏറെ നിര്‍ണ്ണായകമാണെന്നും ജനിതക മാറ്റം സംഭവിച്ച കോവിഡ് പുതിയ വൈറസ് കുവൈത്തിലും റിപ്പോര്‍ട്ട് ചെയ്‌തേക്കാമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച സാഹചര്യത്തിലാണ് പൊതു ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കുന്നത്.
പ്രത്യേകിച്ചും ഒമാനിലും യുഎഇയിലും ജനിതക മാറ്റം സംഭവിച്ച പുതിയ വൈറസ് റിപ്പോര്‍ട്ട് ചെയ്തതും കൂടാതെ നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലും പുതിയ വൈറസ് റിപ്പോര്‍ട്ട് ചെയ്ത. സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും നിര്‍ദേശിക്കുന്നു.