കുവൈത്ത് സിറ്റി : കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 452 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒമ്പത് പേരാണ് പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. 

ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,38,337 ആയി. 798  പേര്‍ കൂടി ഇന്ന് രോഗമുക്തരായതോടെ 1,29,839 പേരാണ് ആകെ രോഗമുക്തരായത്. ആകെ കോവിഡ് മരണം 857 ആയി.

നിലവില്‍ 7,641 പേരാണ് ചികിത്സയില്‍ തുടരുന്നത്. ഇവരില്‍ 105 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.