കുവൈറ്റ്‌സിറ്റി: കുവൈത്തില്‍ പുതിയതായി 699 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേരാണ് രോഗംബാധിച്ച് മരണപ്പെട്ടത്. 4, 576 പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയതിലാണ് 699 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 641 പേര്‍ രോഗമുക്തി നേടി.
ഇന്നു 5 കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തു മൊത്തം കോവിഡ് മരണ സംഖ്യ 494 ആയി ഉയര്‍ന്നു.
രാജ്യത്തു ഇതുവരെ 5, 52, 581 പേരെ കോവിഡ് പരിശോധനക്കു വിധേയരാക്കിയതില്‍ ഇതുവരെ 75, 185.പേര്‍ക്കാണ് കോവിഡ് സ്ഥിതീകരിച്ചത്. ഇവരില്‍ 66, 740 .പേരും രോഗ വിമുക്തരായി.
നിലവില്‍ 7, 951 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 115 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുമാണെന്ന് ആരോഗ്യ മന്ത്രാലയ.വക്താവ് ഡോ. അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.