കുവൈത്ത് സിറ്റി: 70 രാജ്യങ്ങളിലായി ഇതുവരെ 3570 ഇന്ത്യക്കാര്‍ കോവിഡ് മൂലം മരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിച്ച് 546 ഇന്ത്യക്കാരാണ്‌  കുവൈത്തില്‍ മരിച്ചത്‌. 

രാജ്യസഭയില്‍ പി.വി. അബ്ദുല്‍ വഹാബ് എം.പിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണക്ക് പുറത്തുവിട്ടത്. 

ഇതില്‍ 1154 പേര്‍ മരിച്ച സൗദി അറേബ്യയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്‌.  894 പേര്‍ യു.എ.ഇയിലും 546 പേര്‍ കുവൈത്തിലും 384 പേര്‍ ഒമാനിലും 196 പേര്‍ ബഹ്റൈനിലും ആണ് മരിച്ചത്.

ഗള്‍ഫ് രാജ്യങ്ങളില്‍ ഖത്തറിലാണ് ഏറ്റവും കുറവ് ഇന്ത്യക്കാര്‍ മരിച്ചത്.