കുവൈത്ത് സിറ്റി :  കുവൈത്തില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മൂവായിരത്തോളം പുതിയ കോവിഡ് കേസുകളും പതിനഞ്ചു മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 1,120 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്.

അതേസമയം രാജ്യത്ത് ഇതുവരെ 18,41,282 പേരെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയതില്‍ 1,99,428 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതുവരെ 1,85,231 പേര്‍ രോഗമുക്തരായി.

നിലവില്‍ 13,077 പേരാണ് കോവിഡ് ചികിത്സയിലുള്ളത്, ഇവരില്‍ 168 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നതെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.