കുവൈത്ത് സിറ്റി :   കുവൈത്തില്‍  കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതായും പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യമന്ത്രി ഷേയ്ഖ് ഡോ.ബാസില്‍ അല്‍ സബാഹ്.

ലോകത്ത് ആകെ കോവിഡ് രോഗികള്‍ 173 മില്യണ്‍ കവിഞ്ഞതായും,. ആകെ മരണം 3,730,000  ആയി ഉയര്‍ന്നതായും ഡോ ബാസില്‍ അല്‍ സബാഹ് ക്യാബിനറ്റ് യോഗത്തില്‍ വിശദീകരിച്ചു.

അതേസമയം രാജ്യം നേരിടുന്ന ഏറ്റവും ഗുരുതരമായ അവസ്ഥ മറികടക്കുന്നതിന് ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണ്.നിലവില്‍ രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ വര്‍ധനവും മരണ നിരക്കും വളരെ ഉയര്‍ന്നതാണു.
കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലും ആശുപത്രികളിലെയും സ്ഥിതി വിവര കണക്കുകള്‍ വെളുപ്പെടുത്തിയാണ് മന്ത്രി രാജ്യത്തെ കോവിഡ് സാഹചര്യം അതീവ ഗുരുതരമായ അവസ്ഥയിലാണെന്നും മുന്നറിയിപ്പ് നല്‍കിയത്.

ലോകത്തെയാകെ പിടിച്ചു കുലുക്കിയ കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് സ്വദേശികളും വിദേശികളും ഒന്നടങ്കം ആരോഗ്യ പ്രതിരോധ മാര്‍ഗങ്ങള്‍ പാലിക്കണമെന്നും, രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിന് ജനങ്ങള്‍ സ്വന്തം ഉത്തരവാദിത്വം നിറവേറ്റണമെന്നും ഡോ. ബാസില്‍ അല്‍ സബാഹ് ആവശ്യപ്പെട്ടു.