കുവൈത്ത് സിറ്റി:  കുവൈത്തില്‍ കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നു. പുതിയ കോവിഡ് രോഗികളും കോവിഡ് മരണവും വര്‍ദ്ധിക്കുന്നതയും ആരോഗ്യമന്ത്രി ഡോ.ബാസില്‍ അല്‍ സബാഹ് വെളിപ്പെടുത്തി.

കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് വ്യാപനം ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തുടരുന്നത് വലിയ ആശങ്കക്ക് ഇടയാക്കുന്നതായും അദ്ദേഹം പറഞ്ഞു.

കുവൈത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് രാജ്യം വീണ്ടും ഭാഗിക കര്‍ഫ്യു തുടങ്ങിയ കടുത്ത നടപടികളിലേക്ക് നീങ്ങിയത്.
എന്നാല്‍ പുതിയ കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്നത് കൂടുതല്‍ കടുത്ത പ്രതിരോധ നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന സൂചനയാണ് നല്‍കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍  4 മരണവും 1,402  പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരികരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് മൊത്തം കോവിഡ് മരണം 1,423 ആയും,കോവിഡ് രോഗികള്‍ 2,51,675 ആയും ഉയര്‍ന്നതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.