കുവൈത്ത് സിറ്റി : കുവൈത്തില്‍ ജനിതക മാറ്റം സംഭവിച്ച കോവിഡ് 19 കണ്ടെത്തി. ജനങ്ങള്‍ കനത്ത ജാഗ്രത പാലിക്കുന്നതിന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

രാജ്യത്ത് അതിവേഗ കോവിഡ് വൈറസ് ബാധ കണ്ടെത്തിയാതായും, ബ്രിട്ടനില്‍ നിന്ന് വന്ന രണ്ട് സ്വദേശി വനിതകള്‍ക്കാണ് കോവിഡ് വകഭേദം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചത്.

ഇവര്‍ രണ്ടുപേരും ബ്രിട്ടനില്‍ നിന്ന് വിമാനത്തില്‍ കയറുന്നതിനുമുമ്പ് പിസിആര്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ കുവൈത്ത് വിമാനത്താവളത്തില്‍ നടത്തിയ പിസിആര്‍ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് അറിയിച്ചത്.

 മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു