കുവൈത്ത് സിറ്റി :  കുവൈത്തില്‍ കോവിഡ് കേസുകള്‍ ദിനം പ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നതിന് സര്‍ക്കാര്‍ നിര്‍ദേശം.

രാജ്യത്ത് കോവിഡ് കേസുകളും തീവ്ര പരിചരണ വിഭാഗത്തില്‍ ചകിത്സയില്‍ തുടരുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നത് കണക്കിലെടുത്തു അടിയന്തിര നടപടികള്‍ക്ക് സര്‍ക്കാര്‍ നീക്കങ്ങള്‍ ആരംഭിച്ചു.

നൂറോളം സര്‍ക്കാര്‍ സ്‌കൂളുകള്‍ എമര്‍ജന്‍സി ഷെല്‍ട്ടറുകളാക്കാന്‍ നിര്‍ദേശിച്ചു.

സ്‌കൂളുകള്‍ എല്ലാവിധ അത്യാധുനിക സജ്ജീകരണങ്ങളോടെ ഒരുക്കുന്നതിനാണ് ആരോഗ്യ മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകളോടെ ആവശ്യപ്പെട്ടത്.
രാജ്യത്ത് നിലവില്‍ കോവിഡ് ചികിത്സയില്‍ തുടുരുന്നവരും,തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുന്നവരും വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് മുന്‍കരുതല്‍ എന്ന നിലക്ക് സ്‌കൂളുകള്‍ എമര്‍ജന്‍സി ഷെല്‍ട്ടറുകളാക്കാനുള്ള തീരുമാനം.

Content Highlight; Kuwait Coronavirus: