കുവൈത്ത് സിറ്റി : കുവൈത്ത് ചുട്ടുപൊള്ളുന്നു. ചൂടിന് ആശ്വാസം തേടി ജനങ്ങള്‍ പുറത്തിറങ്ങിയതോടെ കുവൈത്ത് ബീച്ചുകളും പരിസരവും ജനത്തിരക്കിലമര്‍ന്നു. 

ഈദ് അല്‍ അദ അവധി ദിനങ്ങളില്‍ കുവൈത്തിലെ കടപ്പുറങ്ങളില്‍ സ്വദേശികളെയും വിദേശികളെയും കൊണ്ടു നിറഞ്ഞു.നീണ്ട അവധി ദിനങ്ങളില്‍ രാജ്യത്തിനു പുറത്തേക്ക് പോകാന്‍ കഴിയാത്ത സ്വദേശികളും വിദേശികളും കുടുംബത്തോടൊപ്പം കടല്‍ തീരങ്ങളിലാണ് ഒത്തുചേര്‍ന്നത്. സൂര്യതാപം നേരിട്ടു പതിക്കാതെ രക്ഷപെടുന്നതിന് കടല്‍ തീരങ്ങളില്‍ സാധാരണ കാണാറുള്ളു കുടകള്‍ 

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു ചുട്ടു പൊള്ളുന്ന ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ മറ്റ് മാര്‍ഗമില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്.