Winners
വിജയികൾ

കുവൈത്ത് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത് ശിശുദിനാഘോഷത്തോടനുബന്ധിച്ചു ബദർ അൽ സാമാ മെഡിക്കൽ സെന്റെറിന്റെ സഹകരണത്തോട് കൂടി കുവൈത്തിലെ മലയാളി കുട്ടികൾക്കായി നടത്തിയ പ്രഛന്ന വേഷമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. എൽ.കെ.ജി. മുതൽ ഏഴാം തരം വരെയുള്ള കുട്ടികളെ മൂന്നു കാറ്റഗറികളിലാക്കി നടത്തിയ മത്സരത്തിൽ കാറ്റഗറി എയിൽ ഒന്നാം സ്ഥാനം ശ്രീകൃഷ് സ്വന്തമാക്കി. രണ്ടാം സ്ഥാനം അദവിക ശരത്, മൂന്നാം സ്ഥാനം ആലിയ നൈസാം എന്നിവർ സ്വന്തമാക്കി. 

കാറ്റഗറി ബി: ശ്രീശിവാനി, എയ്ഞ്ചൽ മറിയ ഷിജോഷ്, ദേവനന്ദ ബിനു. കാറ്റഗറി സി: റെയാൻ റെജി മത്തായി, ആബിയ നൈസാം, ശ്രീശിവ സജീഷ് എന്നിവർ യാഥാക്രമം ഒന്നും. രണ്ടും. മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

പ്രസിഡന്റ് സലിം രാജിന്റെ അധ്യക്ഷതയിൽ നടന്ന പ്രോഗ്രാമിന് ചമയം- 21 കൺവീനർ ശ്രീമതി ലിനി ജയൻ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി അലക്സ് മാത്യു, സെക്രട്ടറിമാരായ ജയൻ സദാശിവൻ, പ്രമീൾ പ്രഭാകരൻ, വർഗീസ് വൈദ്യൻ, റെജി മത്തായി, വൈസ് പ്രസിഡന്റ് ഡോ.സുബു തോമസ്, ജോ: ട്രഷറർ സലിൽ വർമ്മ എന്നിവർ സംസാരിച്ചു. ട്രഷറർ തമ്പി ലൂക്കോസ് നന്ദി പറഞ്ഞു.