കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ 2022 വർഷത്തേക്കുള്ള മെമ്പർഷിപ് ക്യാമ്പയിൻ ആരംഭിച്ചു. വെള്ളിയാഴ്ച സാൽമിയ ഇൻഫിനിറ്റ്‌ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടന്ന ചടങ്ങിൽ അബ്ബാസിയ ഏരിയ മെമ്പറുടെ അപേക്ഷ ഫോം വൈസ് പ്രസിഡന്റ് കൃഷ്ണൻ കടലുണ്ടിയിൽ നിന്ന് മെമ്പർഷിപ് സെക്രട്ടറി ഉബൈദ് ചക്കിട്ടക്കണ്ടി ഏറ്റുവാങ്ങി. 

അസോസിയേഷൻ പ്രസിഡന്റ് ബഷീർ ബാത്ത, ജനറൽ സെക്രട്ടറി സുബൈർ എം എം, ട്രഷറർ ഷിജിത് കുമാർ, അഡ്വൈസറി ബോഡ് മെമ്പർ സന്തോഷ് പുനത്തിൽ, ഫർവാനിയ പ്രസിഡന്റ് മൻസൂർ ആലക്കൽ, അബ്ബാസിയ ഏരിയ പ്രസിഡന്റ് തുളസീധരൻ, കേന്ദ്ര ഭാരവാഹികളായ രാമചന്ദ്രൻ പെരിങ്ങൊളം, ഫിറോസ് നാലകത്, അബ്ദുറഹ്മാൻ എം.പി തുടങ്ങിയവർ പങ്കെടുത്തു.