കുവൈത്ത് സിറ്റി: എൻജിനീയറിംഗ് ഡിസൈനിംഗ് രംഗത്തെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സിന്റെ (ഫോക്കസ്) വാർഷിക ആഘോഷം - "വിന്റെർ ഫെസ്റ്റ് - 21" സമാപിച്ചു. കബദിലെ ഫാം ഹൗസിൽ നവംബർ 25 മുതൽ 27 വരെ ആയിരുന്നു പരിപാടി. വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് വിവിധ കലാ കായിക മത്സരങ്ങളോടെ  ആരംഭിച്ച പരിപാടിയിൽ കുടുംബാംഗങ്ങളും അതിഥികളുമായി നൂറുകണക്കിന് പേർ പങ്കെടുത്തു. 26 ന് വൈകിട്ട് 4 മണിക്കു പ്രസിഡന്റ് രതീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ജോൺ സൈമൺ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ജനറൽ സെകട്ടറി പ്രശോബ് ഫിലിപ്പ് സംഘടനയുടെ പ്രവർത്തനങ്ങൾ സദസിന് പരിചയപ്പെടുത്തി. ഫെസ്റ്റ് കൺവീനർ കെ. രതീശൻ സ്വാഗതം പറഞ്ഞു. ഗൾഫ് അഡ്വാൻസ് കമ്പനി മാനേജർ അരുൺ ചെറിയാൻ ഫോക്കസ് അഡ്വവൈസറി അംഗം സലിം രാജ് എന്നിവർ ആശംസകളറിയിച്ചു. വിന്റെർ ഫെസ്റ്റിന്റെ ഇ- സുവനീർ വൈസ് പ്രസിഡന്റ് സി.ഒ. കോശി പ്രകാശനം ചെയ്തു. പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഫോക്കസ് ആഡിറ്റർ ജോസഫ് എം.ടി ക്കു ജോൺ സൈമണ് ഫലകം നൽകി. 

പത്താം തരത്തിൽ ഉന്നത വിജയം നേടിയ ഫോക്കസ് കുടുംബാംഗങ്ങളുടെ കുട്ടികൾക്കുള്ള ഉപഹാരം വേദിയിൽ വെച്ച് നൽകി. പൊതുസമ്മേളനത്തിന് ട്രഷറർ തമ്പി ലൂക്കോസ് നന്ദി പറഞ്ഞു. തുടർന്നു ഫോക്കസ് കുടുംബാഗങ്ങളുടെ കലാപരിപാടികളും ഡി.കെ. ഡാൻസ് ട്രൂപ്പിന്റെ ഡാൻസ്. സൈജു പള്ളിപ്പുറം നേതൃത്വലുള്ള മെലഡിയുടെ ഗാനമേളയും അരങ്ങേറി.