കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്സ്പാക്ട്‌സ് അസ്സോസ്സിയേഷന്‍ (ഫോക്ക്) പതിനാറാമത് വാര്‍ഷികാഘോഷം കണ്ണൂര്‍ മഹോത്സവമായി നവംബര്‍ അഞ്ചിനു അബ്ബാസിയയില്‍ വച്ച് ഓണ്‍ലൈനായി വൈകുന്നേരം 5 മണിമുതല്‍ നടക്കും. 

കോവിഡ് കാലത്തു കുവൈറ്റിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിനോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക പരിപാടിയോടൊപ്പം കോവിഡ് കാലത്തെ ഫോക്കിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും ബ്ലഡ് ഡോനെഷന്‍ ക്യാമ്പുമായും സഹകരിച്ചു പ്രവര്‍ത്തിച്ച ആരോഗ്യ പ്രവത്തകര്‍ക്കും മലയാളഭാഷ പഠനവുമായി ബന്ധപ്പെട്ട അധ്യാപകര്‍ക്കുമുള്ള ആദരവും ഉപരിപഠനത്തിനര്‍ഹരായ കുട്ടികള്‍ക്കുള്ള മെറിറ്റോറിയസ് അവാര്‍ഡും നല്‍കും. മ്യൂസിക്കല്‍ മെഗാ ഷോയും നടത്തും. 

വാര്‍ഷികത്തോടനുബന്ധിച്ചു കഴിഞ്ഞ പതിമൂന്നു വര്‍ഷങ്ങളായികലാ, കായിക, സാംസ്‌കാരിക, കാര്‍ഷിക, ആരോഗ്യ, സന്നദ്ധ പ്രവര്‍ത്തന രംഗത്ത് സമഗ്ര/മികച്ച സംഭാവന ചെയ്ത ജില്ലയിലെ വ്യക്തികള്‍/ സംഘടനകള്‍, സ്ഥാപനങ്ങള്‍  എന്നിവര്‍ക്ക് നല്‍കി വരുന്ന 14-ാമത് 'ഗോള്‍ഡന്‍ ഫോക്ക്' പുരസ്‌കാരം പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കു നവംബര്‍ അവസാനവാരം കണ്ണൂരില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. 25,000 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. കെ.കെ.ആര്‍.വെങ്ങര, ചന്ദ്രമോഹന്‍ കണ്ണൂര്‍, ദിനകരന്‍ കൊമ്പിലാത്ത് എന്നിവരടങ്ങിയ ജൂറി അംഗങ്ങളാണ് ജേതാവിനെ തിരഞ്ഞെടുത്തത്. 

രമേശ് വി വി, സാബു നമ്പ്യാര്‍, ഗിരിമന്ദിരം ശശികുമാര്‍ എന്നിവരാണ് കുവൈറ്റിലെ അവാര്‍ഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചവര്‍. ഫര്‍വാനിയ ബദര്‍ അല്‍ സമ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ ഫോക്ക് പ്രസിഡന്റ്  സലിം എം ന്‍, ജനറല്‍ സെക്രട്ടറി ലിജീഷ് പറയത്, ട്രഷറര്‍ മഹേഷ് കുമാര്‍, വനിതാവേദി ട്രെഷറര്‍ ശ്രീഷ ദയാനന്ദന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സാബു നമ്പ്യാര്‍, ജോയിന്റ് കണ്‍വീനര്‍ രജിത് കെ സി, ആര്‍ട്‌സ് സെക്രട്ടറി രാഹുല്‍ ഗൗതമന്‍, മീഡിയ കണ്‍വീനര്‍ ഉമേഷ് കീഴറ , ഫോക്ക് ഭാരവാഹികള്‍, പ്രോഗ്രാം കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു