കുവൈത്ത് സിറ്റി: തിരുവനന്തപുരം നോണ്‍ റെസിഡന്‍സ് അസോസിയേഷന്‍ ഓഫ് കുവൈത്ത് (ട്രാക്ക്) വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്ന ' ഓണത്തുമ്പി - 2021 ' ന്റെ ഫ്‌ലയര്‍ പ്രകാശനം ചെയ്തു.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ട്രാക്ക് വനിതാവേദി ചെയര്‍പേഴ്‌സണ്‍ ജെസ്സി ജെയ്‌സണ്‍ ഫ്‌ലയര്‍  ട്രാക്ക്  ചെയര്‍മാന്‍ പി.ജി.ബിനുവിന്  നല്‍കി  പ്രകാശനം ചെയ്തു.

വനിതാവേദി പ്രസിഡന്റ് പ്രിയാരാജ് അധ്യക്ഷത വഹിച്ച യോഗം ട്രാക്ക് പ്രസിഡന്റ് എം.എ.നിസ്സാം ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 29-ന് രാവിലെ 10 മണി മുതല്‍ ഓണ്‍ലൈന്‍ ' ഓണത്തുമ്പി - 2021' ന്റെ ഭാഗമായി നടത്തുന്ന ചിത്രരചന മത്സരവും, ഓണപ്പാട്ട് മത്സരത്തിന്റെയും നിയമാവലിയെകുറിച്ച്
പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ കെ.ആര്‍.ബൈജു വിശദീകരിച്ചു.

വൈസ്.പ്രസിഡന്റ് ശ്രീരാഗം സുരേഷ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കൃഷ്ണരാജ്, ഹരിപ്രസാദ്, ലിജോയ് ജോളി
എന്നിവര്‍ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി രതീഷ് വര്‍ക്കല സ്വാഗതവും ജോയിന്റ് ട്രഷറര്‍ ജഗദീഷ് കുമാര്‍ നന്ദിയും പറഞ്ഞു.