കുവൈത്ത് സിറ്റി: രിസാല സ്റ്റഡി സര്‍ക്കിള്‍ കുവൈത്ത് നാഷണല്‍ പന്ത്രണ്ടാമത് സാഹിത്യോത്സവ് 2021 നവംബര്‍ 18, 19 (വ്യാഴം, വെള്ളി) ദിവസങ്ങളില്‍ ഡിജിറ്റലായി നടക്കും. 

പുരുഷ - വനിതാ വിഭാഗങ്ങളില്‍ ബഡ്‌സ്, കിഡ്‌സ്, പ്രൈമറി, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍, ജനറല്‍ എന്നീ വിഭാഗങ്ങളില്‍ മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം, കവിതാപാരായണം, ഖവാലി, സൂഫി ഗീതം, അറബിക് കാലിഗ്രാഫി, ഹൈകു, കുടുംബ മാഗസിന്‍, വിവിധ ഭാഷാ പ്രസംഗങ്ങള്‍, വ്യത്യസ്ത രചനാ വായനാ മത്സരങ്ങള്‍ തുടങ്ങിയ 64 ഇനങ്ങളില്‍ യൂണിറ്റ്, സെക്ടര്‍, സെന്‍ട്രല്‍ ഘടകങ്ങളില്‍ നടക്കുന്ന സാഹിത്യോത്സവിലൂടെ പ്രതിഭ തെളിയിക്കുന്ന മുന്നൂറില്‍ പരം മത്സരാര്‍ഥികള്‍ നാഷണല്‍ സാഹിത്യോത്സവില്‍ മാറ്റുരയ്ക്കും. 

ഒക്ടോബര്‍ - നവംബര്‍ മാസങ്ങളിലായി വിവിധ ഘടകങ്ങളില്‍ നടക്കുന്ന സാഹിത്യോത്സവിന്റെ അനുബന്ധമായി കലാലയം പുരസ്‌കാരം, ചരിത്ര സെമിനാര്‍ എന്നിവ നടക്കും. കുവൈത്തിലെ 43 യൂണിറ്റ് കേന്ദ്രങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കും 9558 3993, 55176829, 60447925 എന്നീനമ്പറുകളില്‍ ബന്ധപ്പെടുക.