കുവൈത്ത് സിറ്റി: ജി.സി.സി. രാജ്യങ്ങള്‍ ആരോഗ്യസംവിധാനം ശക്തമാക്കണമെന്ന് കുവൈത്ത്. ബഹ്റൈനില്‍ നടക്കുന്ന 84-മത് ജി.സി.സി. സമ്മേളനത്തില്‍ ജി.സി.സി. രാജ്യങ്ങളില്‍ ആരോഗ്യ സംവിധാനം ശക്തമാക്കുന്നതിന് കുവൈത്ത് ആവശ്യപ്പെടുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി ഷേഖ് ഡോ. ബാസില്‍ അല്‍ സബാഹ് അറിയിച്ചു.

ആഗോള തലത്തില്‍ നിലനില്‍ക്കുന്ന കോവിഡ് ഭീഷണിയുടെ സാഹചര്യത്തില്‍ ആരോഗ്യ സംവിധാനവുമായി ബന്ധപ്പെട്ട് ജി.സി.സി
രാജ്യങ്ങള്‍ സഹകരണം ശക്തമാക്കണമെന്നൈാണ് കുവൈത്ത് ആവശ്യപ്പെടുന്നത്.

ജി.സി.സി. ആരോഗ്യ മന്ത്രിമാരുടെ 84-ാമത് യോഗത്തിന് അനുബന്ധമായി കുവൈത്ത് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. സമ്മേളനത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍  ചര്‍ച്ച ചെയ്യും.